ഓസോണ്‍ വിള്ളൽ

 (തിരുവങ്ങാട് ഹൈസ്കൂളിലെ തിലകൻ സാർ തയ്യാറാക്കിയ ലേഖനം)
      ഭൗമാന്തരീക്ഷത്തിലെ താഴത്തെ പാളിയായ ട്രോപ്പോസ്ഫിയറില്‍ വെച്ച് ഒന്നും സംഭവിക്കാതെ C.F.C തന്മാത്രകള്‍ നേരെ സ്ട്രാറ്റോസ്ഫിയറിലെത്തും.അവിടെ വച്ച് ആള്‍ട്രാ വയലറ്റ് കിരണങ്ങളേറ്റ് ഇവ വിഘടിക്കും.അങ്ങനെ ക്ലോറിന്‍ ആറ്റം സ്വതന്ത്രമാകുന്നു.ഓരോ ക്ലോറിന്‍ ആറ്റവും,ഓസോണിനെ നശിപ്പിച്ചു കൊണ്ട് രണ്ടു വര്‍ഷം വരെ നിലനില്‍ക്കും.ഒരു ക്ലോറിന്‍ ആറ്റത്തിന് കുറഞ്ഞത് ഒരു ലക്ഷം ഓസോണ്‍ തന്മാത്രകളെ നശിപ്പിക്കാനാകും എന്നാണ് കണക്ക്. സ്ട്രാറ്റോസ്ഫിയറിന്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളുടെ ഫ്ലോ-ഡയഗ്രം ചിത്രത്തില്‍ കൊടുത്തിരിക്കുന്നു.

No comments:

Post a Comment

Note: only a member of this blog may post a comment.